Top News

വീട് ആക്രമിച്ചയാള്‍ വീട്ടുകാരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു

കോട്ടയം: വീടാക്രമിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കവെ വീട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍‍ പരിക്കേറ്റ യുവാവ് മരിച്ചു. വിളയംകോട് പലേകുന്നേല്‍ സജിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു.[www.malabarflash.com]

കടുത്തുരുത്തിക്ക് സമീപം കപ്പുംതലയില്‍ നീളത്തില്‍ രാജു എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെട്ട സജി നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് വീട് ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. 

ഇതിന് മുന്‍പും പലതവണ ഇയാള്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ രാജു സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.

Post a Comment

Previous Post Next Post