കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ 51 പേരിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചു. കോവിഡിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ 51 പേരിലാണ് ഡോ. എ.എസ്.അനൂപിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.[www.malabarflash.com]
ഫോൾ ജീനോ സീക്വൻസിങ് പ്രകാരമാണ് ഒമിക്രോൺ പരിശോധന സാധാരണ നടത്തുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ ഫലം ലഭ്യമാകുന്ന എസ്ജിടിഎഫ് (സ്പൈക്ക് ജീൻ ടാർഗറ്റ് ഫെയിലിയർ) പരിശോധനയാണ് നടത്തിയത്.
100% കൃത്യതയില്ലെങ്കിലും പരിശോധന ഫലത്തിൽ വലിയ വ്യത്യാസം ഉണ്ടാവാറില്ലെന്ന് ഡോ. എ.എസ്.അനൂപ് പറഞ്ഞു. സാധ്യത സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നും വന്നവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ ഇല്ല. ഒമിക്രോണിന്റെ സമൂഹവ്യാപനത്തിന്റെ സൂചനയാണിതെന്നും ഡോക്ടർ പറഞ്ഞു.

Post a Comment