തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പുനഃക്രമീകരിച്ച പ്രവര്‍ത്തന സമയത്തില്‍മാറ്റം. ഇന്നു മുതല്‍ കടകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും.[www.malabarflash.com]
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക. നേരത്തേ 12 വരെ റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും.
നേരത്തേ 3.30 മുതല്‍ 6.30 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്. ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടന്നു വരികയാണെന്നും, ഇതുവരെ 22,82,034 പേര്‍ റേഷന്‍ വാങ്ങിയതായും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.
Post a Comment