Top News

പത്മഭൂഷൺ നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ

ന്യൂഡൽഹി: പദ്മഭൂഷൺ പുരസ്കാരം നിരസിച്ച് മുതിർന്ന സി.പി.എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ. പുരസ്കാര പ്രഖ്യാപനത്തെ കുറിച്ച് എനിക്ക് വിവരമൊന്നുമില്ല. ആരും ഒന്നും പറഞ്ഞിട്ടുമില്ല. എനിക്ക് പദ്മഭൂഷൺ നൽകുകയാണെങ്കിൽ ഞാൻ അത് നിരസിക്കുകയാണ് -ബുദ്ധദേവ് വ്യക്തമാക്കി.[www.malabarflash.com]


ബുദ്ധദേവ് ഭട്ടാചാര്യ പദ്മ പുരസ്കാരം നിരസിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ട്വീറ്റിലൂടെ അറിയിച്ചു.

ഭരണകൂടം നൽകുന്ന ഇത്തരം പുരസ്‌കാരങ്ങൾ നിരസിക്കുകയെന്നത് സി.പി.എം നയമാണെന്ന് പാർട്ടി ട്വീറ്റ് ചെയ്തു. പുരസ്കാരത്തിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം. നേരത്തെ ഇ.എം.എസിന് വാഗ്ദാനം ചെയ്ത പുരസ്കാരം അദ്ദേഹവും നിരസിച്ചിരുന്നുവെന്ന് ട്വീറ്റിൽ പറയുന്നു.

Post a Comment

Previous Post Next Post