NEWS UPDATE

6/recent/ticker-posts

ജനറൽ റാവത്തിനും കല്യാൺ സിങ്ങിനും പത്മവിഭൂഷൺ; 4 മലയാളികൾക്ക് പത്മശ്രീ

ന്യൂഡൽഹി: 2022 ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങിനും യുപിയിലെ സാഹിത്യകാരൻ രാധേശ്യാം ഖേംകെയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭാ അത്രേയും (കലാരംഗം) പത്മവിഭൂഷൺ നേടി.[www.malabarflash.com]


ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, ബംഗാള്‍ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഉൾപ്പെടെ 17 പേർക്ക് പത്മഭൂഷൺ ലഭിച്ചു. കോവാക്സീൻ നിർമാതാക്കളായ ഭാരത് ബയോടെക് മേധാവിമാരായ ദമ്പതികൾ കൃഷ്ണ എല്ല–സുചിത്ര എല്ല, കോവിഷീൽഡ് വാക്സീൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ സൈറസ് പൂനാവാല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിളിന്റെ മാതൃസ്ഥാപനം ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചെ, ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, മൂന്നു വട്ടം പാരാലിംപിക്സിൽ മെഡൽ നേടിയ ദേവേന്ദ്ര ജാജരിയ തുടങ്ങി 21 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്.
ഗുലാം നബി ആസാദ്, ബുദ്ധദേവ് ഭട്ടാചാര്യ
ഗുലാം നബി ആസാദ്, ബുദ്ധദേവ് ഭട്ടാചാര്യ

കേരളത്തിൽ നിന്ന് നാലു പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ (കായികം) , ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണ മേഖല), പി.നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹ്യ പ്രവർത്തനം ) തുടങ്ങിയവർക്കാണ് പത്മശ്രീ.
ശോശാമ്മ ഐപ്, ശങ്കരനാരായണ മേനോൻ ചുണ്ടയിൽ, പി. നാരായണ കുറുപ്പ്, കെ.വി. റാബിയ

ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്ക്കും പത്മശ്രീ ലഭിച്ചു. വനിതാ ഹോക്കി താരം വന്ദന കതാരിയ, ടോക്കിയോ പാരാലിംപിക്സിൽ സ്വർണ മെഡലുകൾ നേടിയ അവനി ലഖാര, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, ഇന്ത്യയുടെ മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബ്രഹ്മാനന്ദ് സംഗ്വാൽകർ, ബോളിവുഡ് ഗായകൻ സോനു നിഗം തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു. മൊത്തം 107 പേരാണ് ഇത്തവണ പത്മശ്രീക്ക് അർഹരായത്.

Post a Comment

0 Comments