കൊച്ചി: കെ ആർ ഗൗരിയമ്മയുടെ വിവിധ ട്രഷറി നിക്ഷേപം സഹോദരിയുടെ മകൾ ഡോ ബീനാകുമാരിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ, തിരുവന്തപുരം ട്രഷറികളിലുള്ള 34 ലക്ഷം രൂപയാണ് ഗൗരിയമ്മയെ പരിചരിച്ച ബീനാകുമാരിക്ക് കൈമാറേണ്ടത്.[www.malabarflash.com]
ട്രഷറിയിലെ നിക്ഷേപങ്ങൾക്ക് നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്.
ട്രഷറിയിലെ നിക്ഷേപങ്ങൾക്ക് നോമിനിയായി ആരെയും തീരുമാനിക്കാത്തതിനാൽ പണം പിൻവലിക്കാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് ഉത്തരവ്.
വിൽപത്രത്തിൽ നിക്ഷേപത്തിന്റെ അവകാശിയാക്കി നിശ്ചയിച്ചത് തന്നെ ആണെന്ന ബീനാകുമാരിയുടെ വാദം കോടതി അംഗീകരിച്ചു. ഗൗരിയമ്മയെ പരിചരിച്ച ഡോ ബീനാകുമാരിയുടെ പേരിൽ ട്രഷറി നിക്ഷേപങ്ങളുടെ വിൽപത്രം എഴുതി വെച്ചിരിക്കുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് പണം കൈമാരാനുള്ള കോടതി ഉത്തരവ്.

Post a Comment