NEWS UPDATE

6/recent/ticker-posts

ബേക്കലിൽ കാരവൻ ടൂറിസം നടപ്പാക്കും

കാ​സ​ർ​കോ​ട്​: കേ​ര​ള ടൂ​റി​സ​ത്തി‍െൻറ ഫ്ലാ​ഗ്ഷി​പ് പ​ദ്ധ​തി​യാ​യ കാ​ര​വ​ൻ ടൂ​റി​സം ബേ​ക്ക​ലി​ൽ ന​ട​പ്പാ​ക്കും. ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്കി‍െൻറ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കും. ബേ​ക്ക​ൽ റി​സോ​ർ​ട്​​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ കോ​ർ​പ്പ​റേ​ഷ‍െൻറ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി‍െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.[www.malabarflash.com]


അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​യ​ൽ റി​സോ​ർ​ട്ട് സൈ​റ്റി​ൽ ഇ​ക്കോ ടൂ​റി​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നും ബേ​ക്ക​ൽ റി​സോ​ർ​ട്​​സ്​​ ഡെ​വ​ല​പ്​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ന് സ്വ​ന്ത​മാ​യി ഓ​ഫി​സ്​ നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. കോ​ട്ട​പ്പു​റ​ത്ത് ഹൗ​സ്​​ബോ​ട്ട് ഹ​ബും ഫെ​സി​ലി​റ്റി സെ​ന്‍റ​റും സ​ജ്ജ​മാ​ക്കും. ഹെ​ലി ടൂ​റി​സം പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഹെ​ലി​പോ​ർ​ട്ട് നി​ർ​മി​ക്കും. ത​ച്ച​ങ്ങാ​ട് സാം​സ്​​കാ​രി​ക കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. വെ​ഡി​ങ്​ ടൂ​റി​സം, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്കും ഈ ​കേ​ന്ദ്രം.

ബേ​ക്ക​ൽ റി​സോ​ർ​ട്​​സ്​​ ഡെ​വ​ല​പ്​​മെ​ന്‍റ്​​ കോ​ർ​പ്പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും തീ​ർ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യോ പു​തി​യ സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ക​യോ വേ​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു, ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​തേ​ജ, ബി.​ആ​ർ.​ഡി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പി. ​ഷി​ജി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Post a Comment

0 Comments