NEWS UPDATE

6/recent/ticker-posts

കാർ ഓട്ടോക്രോസിൽ ദേശീയ മികവുമായി സാഗർ

തൃ​ക്ക​രി​പ്പൂ​ർ: ദേ​ശീ​യ ഓ​ട്ടോ​ക്രോ​സ് കാ​റോ​ട്ട മ​ത്സ​ര​ത്തി​ൽ അം​ഗീ​കാ​ര​വു​മാ​യി തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി. ക​ക്കു​ന്ന​ത്തെ എം.​എ​സ്. സാ​ഗ​റാ​ണ് (33) അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്.[www.malabarflash.com]


തൃ​ശൂ​ർ പു​ല്ല​ഴി​യി​ൽ ന​ട​ന്ന 1.1 സി ​സി ഫി​സ്റ്റ് ഓ​ഫ് ഫൈ​വ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ യു​വാ​വ് സ്റ്റോ​ക്ക് കാ​റ്റ​ഗ​റി​യി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ​വ​ർ മാ​ത്രം മാ​റ്റു​ര​ക്കാ​റു​ള്ള ഓ​ട്ടോ​ക്രോ​സ് മ​ത്സ​ര ഇ​ന​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യാ​ണ് ഇ​റ​ങ്ങി​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ന​ട​ന്ന വി ​ട്വ​ൽ​വ് ഓ​ട്ടോ​ക്രോ​സി​ലും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. ട്രാ​ക്ക് മാ​റി​യ​തി​നാ​ൽ സ​മ്മാ​നം ന​ഷ്ട​മാ​യി. വെ​റും അ​ഞ്ചു മാ​സം മു​മ്പാ​ണ് മ​ത്സ​ര​വേ​ദി​ക​ളി​ൽ എ​ത്തു​ന്ന​ത്. ചെ​റു​പ്രാ​യ​ത്തി​ൽ ബൈ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ബാ​ല​ൻ​സി​ങ്​ വീ​ൽ മ​ത്സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു തു​ട​ക്കം. ഉ​ത്ത​ര മ​ല​ബാ​റി​ൽ ന​ട​ന്ന നി​ര​വ​ധി സ്ലോ ​റേ​സു​ക​ളി​ൽ ഒ​ന്നാ​മ​നാ​യി.

12 വ​ർ​ഷം മു​മ്പ് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ആ​ൾ​ട്ടോ​കാ​റി​ൽ ക​ർ​ണാ​ട​ക​യി​ലെ കു​ട​ജാ​ദ്രി ക​യ​റി​യ​താ​ണ് തു​ട​ക്കം. ആ​ദ്യ​കാ​ല ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്റ് പ​രേ​ത​നാ​യ വി.​കെ. മ​ധു​വി​​‍െൻറ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​ണ്.

Post a Comment

0 Comments