ബേക്കല്‍: കാറിലെത്തിയ ക്വട്ടേഷന്‍ സംഘം മത്സ്യ വ്യാപാരിയായ യുവാവിനെ കുത്തി പരിക്കേല്‍പിച്ചു. സംഭവത്തിനു പിന്നില്‍ കണ്ണൂരില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണെന്ന് പോലിസിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ ഉദുമ കോട്ടിക്കുളത്താണ് സംഭവം.[www.malabarflash.com]
സുഹൃത്തിനൊപ്പം കൂള്‍ബാറിന് മുന്നില്‍ വാഹനത്തിലിരുന്ന് ജ്യൂസ് കുടിക്കുകയായിരുന്ന കോട്ടിക്കുളം സ്വദേശിയായ മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ ഹനീഫ എന്ന ചിമ്മിണി ഹനീഫ(46)യെയാണ് കാറിലെത്തിയ സംഘം വധിക്കാന്‍ ശ്രമിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വലിച്ചിറക്കി ദൂരേക്ക് തള്ളിമാറ്റിയ ശേഷമാണ് സംഘം ഹനീഫയെ കുത്തിമലര്‍ത്തിയത്. ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നരഹത്യക്ക് കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.
Post a Comment