ചെന്നൈ: മധുര അവനിയാപുരം ജല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് കാണികളിൽ ഒരാൾ മരിച്ചു. 60 ഓളം പേർക്ക് പരിക്കേറ്റു. ബാലമുരുകൻ (19) ആണ് മരിച്ചത്. നെഞ്ചിന് കുത്തേറ്റ ബാലമുരുകനെ മധുര രാജാജി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 624 കാളകളെയാണ് കളത്തിൽ ഇറക്കിയത്. 300 പേരും രംഗത്തിറങ്ങി. പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടിൽ ജല്ലിക്കെട്ട് അരങ്ങേറുന്നത്. ഏറ്റവും കൂടുതൽ കാളകളെ കീഴ്പ്പെടുത്തിയയാൾക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വക കാറും മികച്ച കാളയുടെ ഉടമസ്ഥന് ബൈക്കും സമ്മാനിച്ചു.
24 കാളകളെ കീഴ്പ്പെടുത്തിയ മധുര അവനിയാപുരം സ്വദേശി കാർത്തിക് ആണ് വീരനായകനായത്.

ശനിയാഴ്ച പാലമേടിലാണ് ജെല്ലിക്കെട്ട്. ലോകപ്രസിദ്ധമായ അലങ്കാനല്ലൂർ ജെല്ലിക്കെട്ട് ഈ മാസം 17ന് നടക്കും.
Post a Comment