NEWS UPDATE

6/recent/ticker-posts

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; 2 പോലീസുകാർക്കെതിരെ നടപടി

കാസർകോട്: ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിൽ രണ്ടു പോലീസുകാർക്കു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ നാരായണൻ, സിവിൽ പോലീസ് ഓഫിസർ ബിജുമോൻ എന്നിവർക്കെതിരെയാണു റിപ്പോർട്ട്.[www.malabarflash.com]

ഇവർക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാൻഡ് റവന്യൂ കമ്മിഷണർക്കു കൈമാറി.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് ഉയർത്തിയ പതാകയാണു തലകീഴായത്. അബദ്ധം മനസിലായതു മന്ത്രി സല്യൂട്ട് സ്വീകരിച്ചശേഷമാണ്. മാധ്യമപ്രവര്‍ത്തകരാണു പതാക തലകീഴായതു ചൂണ്ടിക്കാട്ടിയത്. പിന്നീടു പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. 

Post a Comment

0 Comments