അബുദാബി: തിങ്കളാഴ്ച രാവിലെ അബുദാബിയിൽ ആക്രമണത്തിനു ശ്രമിച്ച ഹൂതികൾക്കു നേരെ ശക്തമായ വ്യോമാക്രമണം. യുഎഇയുടെ അത്യാധുനിക പോർവിമാനങ്ങൾ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വ്യോമാക്രമണത്തിൽ തകർക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ അബുദാബിയിലേക്ക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിച്ച മിസൈൽ ലോഞ്ചറുകളും അനുബന്ധ സംവിധാനങ്ങളുമാണ് യുഎഇയുടെ എഫ്–16 യുദ്ധവിമാനങ്ങൾ തകർത്തത്.
തിങ്കളാഴ്ച രാവിലെ അബുദാബിയിലേക്ക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിച്ച മിസൈൽ ലോഞ്ചറുകളും അനുബന്ധ സംവിധാനങ്ങളുമാണ് യുഎഇയുടെ എഫ്–16 യുദ്ധവിമാനങ്ങൾ തകർത്തത്.
യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പുറത്തുള്ള അൽ ജൗഫിൽ ആണ് എഫ്-16 ജെറ്റുകൾ നടത്തിയത്. അബുദാബിയിൽ നിന്ന് ഏകദേശം 1500 കിലോമീറ്റർ തെക്ക് അകലെയാണ് അൽ ജൗഫ്.
Post a Comment