NEWS UPDATE

6/recent/ticker-posts

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി, ഒടുവില്‍ തലയ്ക്കടിച്ച് കൊന്നതായി കുറ്റസമ്മതം

തൃശ്ശൂര്‍: പെരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


ഒരാഴ്ച്ച മുമ്പായിരുന്നു കൊലപാതകം. മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പോലീസില്‍ പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്താന്‍ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച പുറത്തെടുക്കുമെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments