NEWS UPDATE

6/recent/ticker-posts

സംഗീത രാവിൽ ലയിച്ച് തങ്ക കിനാവ്

ഉദുമ: കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇശല്‍ പടിഞ്ഞാര്‍ 'തങ്കക്കിനാവ്' എന്ന പേരില്‍ നടത്തിയ ഇശല്‍രാവ് സംഗീത സാന്ദ്രമായി. വിടപറഞ്ഞ പ്രശസ്ത സംഗീതസംവിധായകരും ഗായകന്മാരുമായ വി.എം.കുട്ടി, പീര്‍ മുഹമ്മദ് അനുസ്മരണവും നടന്നു.[www.malabarflash.com]

ഉദുമ പടിഞ്ഞാര്‍ ലളിത് റിസോര്‍ട്ടിന് സമീപമുള്ള പുഴയോരം വേദിയിയിൽ അരങ്ങേറിയ പരിപാടിയിൽ പ്രശസ്തമാപ്പിള പാട്ട് ഗായകരായ, ആബിദ് കണ്ണൂർ, പ്രകാശ്മണ്ണൂർ, സഫീർ കുറ്റ്യാടി, ബെൻസീറഷീദ്, പ്രിയ ബൈജു, ഹരിത രഘുനാഥൻ, ആശിക എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു.

അനുസ്മരണ ഉദ്ഘാടനം പ്രശസ്ത ഗാന രചയിതാവ് പി.എസ് ഹമീദ് നിർവ്വഹിച്ചു. അനുസ്മരണ പ്രഭാഷണം സ്കാനിയ ബെദിര നടത്തി.തങ്ക കിനാവ് ഇശൽ പരിപാടി രചന അബ്ബാസ് കോ-ഓഡിനേറ്റ് ചെയ്തു, ശംസുദ്ധീൻ ഓർബിറ്റ് അധ്യക്ഷത വഹിച്ചു, സാദിഖ് അബ്ബാസ് അവതാരകനായി. ഖമറുദ്ദീൻകീച്ചേരി, മുരളീധരന്‍ എന്നിവര്‍ ഓര്‍കസ്ട്ര നയിച്ചു

ബാബുരാജ്, മൂസ എരഞ്ഞോളി, പി.ടി.അബ്ദുള്‍ റഹ്മാന്‍, ചാന്ദ് പാഷ, വടകര കൃഷ്ണദാസ് എന്നിവരുടെ ഓര്‍മ്മകളിലൂടെഗാനാലാപനം നടത്തി.

പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സാ പ്രദേശത്തെ കലാകാരന്മാരുടെ ഇശൽ പരിപാടിയും അരങ്ങേറി.

Post a Comment

0 Comments