Top News

വിസ്മയ തീരം; സംവാദവും ഹൗസ് ബോട്ട് ഫാമിലി യാത്രയും നവ്യഅനുഭവമായി

ഉദുമ: കടലോരക്കാഴ്ച്ചകളുടെ ദൃശ്യാവിഷ്‌ക്കാരം 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഹൗസ് ബോട്ട് ഫാമിലി യാത്രയും സംവാദവും സംഘടിപ്പിച്ചു.[www.malabarflash.com]

 ഡോക്യുമെന്ററി ബ്ലൂമൂൺ ക്രിയേഷൻ ടീം അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ, സാംസ്കാരിക, രാഷ്ട്രീയ പൊതുപ്രവർത്തകർ തുടങ്ങി പ്രമുഖ വ്യക്തികൾ അടങ്ങിയ കുടുംബ സമ്മേതമാണ്‌ കോട്ടപ്പുറം മുതൽ വലിയപറമ്പ് വരെ പുഴയിൽ ബോട്ട് യാത്ര നടത്തിയത്‌. 

ടൂറിസം മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട നടത്തിയ സംവാദത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി കെ ജലീൽ, കസ്തൂരി ബാലൻ, ഹൊസ്‌ദുർഗ്‌ അഡീഷണൽ ഗവ. പ്ലീഡർ ആശാലത, അഡ്വ. സി ഷുക്കൂർ, പി കെ അബ്ദുള്ള, കെ ബി എം  ഷെരീഫ് കാപ്പിൽ, ഫറൂഖ് കാസ്മി, അരവിന്ദൻ മാണിക്കോത്ത്‌ എന്നിവർ സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തകരായ  ബാബു പാണത്തൂര്‍, മണികണ്ഠന്‍ പാലിച്ചിയടുക്കം, രാജേഷ് മാങ്ങാട്, അബ്ദുള്ളകുഞ്ഞി ഉദുമ, സുകുമാരന്‍ ഉദിനൂര്‍, മുജീബ് കളനാട്, പാലക്കുന്നില്‍ കുട്ടി, വിജയരാജ് ഉദുമ, ബാബു കോട്ടപ്പാറ, ഷെരീഫ് എരോല്‍, സതീശന്‍ ഉദുമ, പൊതുപ്രവര്‍ത്തകരായ പി കെ അബ്ദുള്ള, മുജീബ് മാങ്ങാട് ,ശംസുദ്ധീന്‍ ഓര്‍ബിറ്റ്, താജുദ്ദീന്‍ പടിഞ്ഞാര്‍, ജില്ലാ പ്പോർട്സ് കൗൺസിൽ  അംഗം പള്ളം നാരായണൻ, തീരദേശ പോലിസ് എ. എസ്. ഐ സൈനുദ്ദിൻ തുടങ്ങിയവരും യാത്രയിലുണ്ടായിരുന്നു.

പാലക്കുന്ന് കർമ്മ ഡാൻസ് & മ്യൂസിക് സ്കൂളിന്റെ നൃത്ത പരിപാടിയും അരങ്ങേറി. 

ജില്ലാ ടൂറിസം മേഖല വികസിപ്പിക്കാനായി ബ്ലൂമൂൺ ക്രിയേഷന്റെ ബാനറിലാണ് വിസ്മയക്കാഴ്ചകൾ എന്ന പേരിൽ ഡോക്യുമെന്ററി തയ്യാറാക്കുന്നത്. മൂസ പാലക്കുന്ന് നിർമിക്കുന്ന ഡോക്യുമെന്ററിയുടെ സ്ക്രീപ്റ്റ്‌ തയ്യാറാക്കിയത് രചന അബ്ബാസ്‌.രാജേഷ് മാങ്ങാട്, വിജയരാജ് ഉദുമ എന്നിവരാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ക്യാമറ രാജൻ കാരിമൂല, ആർട്ട് - സുകു പള്ളം
 

Post a Comment

Previous Post Next Post