Top News

സുല്‍ത്താന്‍ ജ്വല്ലറിയുടെ ഉഡുപ്പി ഷോറൂമില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാറും മോഷണമുതലുകളും കസ്റ്റഡിയില്‍

ഉഡുപ്പി: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ ഉഡുപ്പി ഷോറൂമില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സോലാപൂരിലെ സിന്ദഗി സ്വദേശികളായ ആസിഫ് അഷ്ഫാഖ് ഷെയ്ഖ് (32), നാസിയ ആസിഫ് ഷെയ്ഖ് (32), സോലാപൂര്‍ കുമ്പര്‍ വില്ലേജില്‍ താമസിക്കുന്ന സൗധഗര്‍ ദിലീപ് ഗുന്ധുകര്‍ (35) എന്നിവരെയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


നവംബര്‍ 23ന് പര്‍ദ ധരിച്ചെത്തിയ സംഘം സുല്‍ത്താന്‍ ജ്വല്ലറിയില്‍ നിന്ന് 3,00,000 രൂപ വിലമതിക്കുന്ന 60 ഗ്രാമിന്റെ നാല് സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ ഉഡുപ്പി ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. 

പോലീസ് നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതായി കണ്ടെത്തി. കവര്‍ച്ചാസംഘം സഞ്ചരിച്ച ടവേര കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്നും സി.സി.ടി.വി പരിശോധനയില്‍ വ്യക്തമായി. 

മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ടവേര കാറും മൊബൈല്‍ ഫോണും 2,99,792 രൂപ വിലമതിക്കുന്ന സ്വര്‍ണവളകളും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

Post a Comment

Previous Post Next Post