Top News

ഷാന്‍ വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍, കൊലപാതകം ആര്‍ എസ് എസ് നേതാക്കളുടെ അറിവോടെ

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന നേതാവ് കെ എസ് ഷാനിനെ വധിച്ച കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 14 ആയി.[www.malabarflash.com]


ആകെ 16 പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ എസ് എസ് നേതാക്കളുടെ അറിവോടെയാണ് കൊലപാതകം. പ്രതികള്‍ക്ക് രക്ഷപ്പെടാനും നേതാക്കളുടെ സഹായമുണ്ടായി. പട്ടണക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനിനെ വധിച്ചത്. 

കൊലപാതകം ആസൂത്രണം ചെയ്തത് ചേര്‍ത്തലയില്‍ വച്ചാണ്. ഏഴംഗ സംഘത്തെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. രണ്ട് മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തു. കൊലക്കു ശേഷം സംഘാംഗങ്ങള്‍ രണ്ട് ടീമായി പിരിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post