Top News

ട്രാഫിക് നിരീക്ഷണ ക്യാമറ നശിപ്പിച്ച് വീഡിയോ പോസ്റ്റ് ചെയ്‍തു; മൂന്ന് പേര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിരീക്ഷണ ക്യാമറ നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ്  ചെയ്‍തു. തെക്കുപടിഞ്ഞാറന്‍ നഗരമായ അസീറിലായിരുന്നു  സംഭവമെന്ന് ഞായറാഴ്‍ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സി  റിപ്പോര്‍ട്ട് ചെയ്‍തു.[www.malabarflash.com]

തോക്ക് ഉപയോഗിച്ച് സംഘം ക്യാമറയ്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്‍തു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍, സംഘത്തിലൊരാള്‍ ആയുധക്കടത്തില്‍ പങ്കാളിയാണെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. നേരത്തെയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തതിന് നിരവധിപ്പേര്‍ അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post