Top News

കൊച്ചി സർവകലാശാല ഉദ്യോഗസ്ഥൻ കണ്ണൂർ കോർപറേഷന്‍റെ മാലിന്യ സംസ്കരണം പഠിക്കാനെത്തി; സീലിംഗ് തലയിൽ വീണ് പരിക്ക്

കണ്ണൂർ: കണ്ണൂർ നഗരസഭ  കെട്ടിടത്തിന്‍റെ സീലിംഗ് അടർന്നു വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നഗരസഭയുടെ മാലിന്യ സംസ്കരണത്തെക്കുറിച്ച്  കൊച്ചിയിൽ നിന്ന് പഠിക്കാനെത്തിയ ഉദ്യോഗസ്ഥനാണ് ദുര്യോഗമുണ്ടായത്. എറണാകുളം സ്വദേശി ഡോ. ആന്റണിക്കാണ് സീലിംഗിലെ കോണ്‍ക്രീറ്റ്  അടര്‍ന്ന് തലയില്‍ വീണ് പരിക്കേറ്റത്.[www.malabarflash.com]


കണ്ണൂർ കോർപ്പറേഷൻ  നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് പഠനം നടത്താനായിരുന്നു എത്തിയത്. കൊച്ചിയിലെ സര്‍വകലാശാലയിലെ  ഉദ്യോഗസ്ഥനാണ് ആന്റണി. കണ്ണൂർ കോർപ്പറേഷൻ സന്ദർശനത്തിനിടെ വരാന്തയിൽ ഇരിക്കുന്നതിനിടെയാണ് ആന്‍റണിക്ക് അപകടം സംഭവിച്ചത്. ആന്‍റണിയുടെ തലയിൽ മുകളിൽ നിന്ന് ഇളകിയ കോൺക്രീറ്റ് കഷ്ണം വന്ന് വീഴുകയായിരുന്നു.

പരിക്കേറ്റയുടനെ തന്നെ ആന്‍റണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പരിക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോർപ്പറേഷൻ കെട്ടിടത്തിന്‍റെ കാലപഴക്കവും അറ്റകുറ്റപ്പണി മുടങ്ങികിടക്കുന്നതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം.

Post a Comment

Previous Post Next Post