NEWS UPDATE

6/recent/ticker-posts

അമ്മയുടെയും മകന്റെയും ദുരൂഹമരണം: ബിജെപി നേതാവ് അറസ്റ്റില്‍

നായരമ്പലം: വൈപ്പിന്‍ നായരമ്പലത്ത് അമ്മയെയും മകനെയും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. മരണപ്പെട്ടവരുടെ അയല്‍വാസിയും ബിജെപി നേതാവുമായ പി ടി ദിലീപിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.[www.malabarflash.com]

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ദിലീപ് മരിച്ച സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ദിലീപ്. 

നായരമ്പലം കിഴക്ക് തെറ്റയില്‍ സിന്ധു (42), മകന്‍ അതുല്‍ (17) എന്നിവരെ കഴിഞ്ഞദിവസമാണ് പൊള്ളലേറ്റ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിന്ധു കഴിഞ്ഞ ദിവസം  പുലര്‍ച്ചെയും മകന്‍ അതുല്‍ രാത്രിയിലുമാണ് മരിച്ചത്. അതുലിന്റെ ശരീരത്തില്‍ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. 

ദിലീപ് നിരന്തരമായി ശല്യം ചെയ്യുന്നത് സംബന്ധിച്ച് സിന്ധു ഞാറയ്ക്കല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതേ ആരോപണം സിന്ധുവിന്റെ സഹോദരനും കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ദിലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും അയാള്‍ക്കു പിന്നില്‍ പ്രദേശികനേതാക്കളുണ്ടെന്നും സിന്ധുവിന്റെ മാതാവും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. ദീലിപിന് വേണ്ടി നേതാക്കള്‍ ഇടപെട്ടുവെന്നും, സിന്ധുവിന്റെയും അതുലിന്റെയും മരണം കൊലപാതകമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments