Top News

അനുജൻെറ മൃതദേഹം കാണാന്‍ പോകുന്നതിനിടെ സഹോദരി മരിച്ചു

ആലുവ: ഹൃദയാഘാതം മൂലം മരിച്ച അനുജൻെറ മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം കാറില്‍ പോകുന്നതിനിടെ സഹോദരി മരിച്ചു. ചെങ്ങമനാട് നെടുവന്നൂര്‍ മണിയന്‍പാറ വിട്ടില്‍ അബുവിന്റെ ഭാര്യ നസീമയാണ് ( 45 ) മരിച്ചത്.[www.malabarflash.com]

നസീമയുടെ ഇളയ സഹോദരന്‍ ആലുവ ഏലൂക്കര പതുവന വീട്ടില്‍ നാദിര്‍ഷ ( 42 ) തിങ്കളാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായിരുന്നു നാദിർഷാ.

സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞത്​ മുതല്‍ നസീമ അസ്വസ്ഥയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് 1.45 ഓടെ മൃതദേഹം കാണാന്‍ ഭര്‍ത്താവിനൊപ്പം സഹോദരന്റെ ഏലൂക്കരയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയപാതയില്‍ ദേശം കുന്നുംപുറത്ത് വെച്ച് നസീമക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഉടനെ തൊട്ടടുത്ത സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

നാദിര്‍ഷയുടെ ഖബറടക്കം നാലിന് ഏലൂക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും നസീമയുടെ ഖബറടക്കം സന്ധ്യയോടെ നെടുവന്നൂര്‍ ജുമാമസ്ജിദിലും നടന്നു.

നസീമയുടെ മക്കള്‍: ബിന്‍സിയ, റിസ്വാന. മരുമകന്‍: മുഹമ്മദ് ഷിയാസ്. നാദിര്‍ഷയുടെ ഭാര്യ: അമീന. ഏക മകള്‍: ഹസ ഖദീജ.

",

Post a Comment

Previous Post Next Post