Top News

ഷാൻ വധക്കേസ്; പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

ആ​ല​പ്പു​ഴ: എ​സ്.ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ് ഷാ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ പോലീ​സ് ക​ണ്ടെ​ടു​ത്തു. ആ​ല​പ്പു​ഴ പു​ല്ലം​കു​ള​ത്തു നി​ന്നാ​ണ് അ​ഞ്ച് വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഉ​പേ​ക്ഷി​ച്ച​വ​യാ​യി​രു​ന്നു ഇ​വ.[www.malabarflash.com]


കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെ വെള്ളിയാഴ്ച  പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പോലീസ് വാളുകൾ കണ്ടെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും.

കേസിൽ ആർ.എസ്​.എസ്​ പ്രാദേശിക നേതാക്കൾ അടക്കം 13 സംഘ്​പരിവാർ പ്രവർത്തകർ ഇതിനകം അറസ്റ്റിലായതായി പോലീസ്​ അറിയിച്ചു. ഗൂഡാലോചന നടത്തിയ ഒരാളും പ്രതികളെ ഒളിപ്പിച്ച രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.

പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്‍റെ അറസ്റ്റാണ് കേസിൽ നിർണായകമായത്. അതേസമയം ബി.ജെ.പി നേതാവ് രഞ്ചിത്ത് വധക്കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇവർക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post