Top News

അബൂദാബി നഗരം രൂപപ്പെടുത്തിയ അബ്ദുല്‍റഹ്മാന്‍ മഖ്‌ലൂഫ് അന്തരിച്ചു

അബൂദാബി: യു എ ഇ രൂപീകരണ സമയം ശൈഖ് സായിദിനുവേണ്ടി അബൂദബി നഗരം രൂപപ്പെടുത്തിയ ഡോ. അബ്ദുല്‍റഹ്മാന്‍ മഖ്ലൂഫ് (98 ) അന്തരിച്ചു.[www.malabarflash.com]

ശൈഖ് സായിദിനൊപ്പം ഖസര്‍ അല്‍ ബറില്‍ ഇരുന്നാണ് ഇദ്ദേഹം അബൂദാബി നഗരത്തെ ഒരുക്കിയത്. ഈജിപ്തുകാരനായ ഡോ. മഖ്ലൂഫ് കെയ്റോ യൂനിവേഴ്സിറ്റിയില്‍ നിന്ന് വാസ്തുശില്‍പ്പത്തില്‍ ബിരുദവും ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

1968 ഒക്ടോബറിലാണ് ആദ്യമായി അബൂദാബിയിലെത്തിയത്. അതിനുമുമ്പ് സൗദി അറേബ്യയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിലായിരുന്നു. 

യു എന്‍ സാങ്കേതിക വിഭാഗം ജീവനക്കാരന്‍ മുഖേനയാണ് ഡോ. അബ്ദുല്‍റഹ്മാന്‍ ശൈഖ് സായിദിനൊപ്പം ചേരുന്നത്.

Post a Comment

Previous Post Next Post