Top News

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശിയായ 52കാരന്‍

മുംബൈ: രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. നൈജീരിയില്‍ നിന്നെത്തിയ 52കാരന്‍ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.[www.malabarflash.com]


ഹൃദസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയില്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ലോകത്തിലെ തന്നെ നാലാമത്തെ ഒമിക്രോണ്‍ മരണമെന്നാണ് ഇത് കരുതപ്പെടുന്നത്. മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത നിര്‍ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് വ്യാഴാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കോസുകളുടെ എണ്ണം 450 ആയി. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു. ഇതില്‍ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.

Post a Comment

Previous Post Next Post