NEWS UPDATE

6/recent/ticker-posts

250 നായ്ക്കുട്ടികളെ എറിഞ്ഞുകൊന്ന സംഭവം; രണ്ട് കുരങ്ങന്മാര്‍ 'അറസ്റ്റില്‍'

നാഗ്പുര്‍: കുട്ടിക്കുരങ്ങനെ  നായ്ക്കള്‍  കൊലപ്പെടുത്തിയതിന് പ്രതികാരമായി 250ഓളം നായ്ക്കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി റിപ്പോര്‍ട്ട്. നിരവധി പട്ടിക്കുട്ടികളെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളായ രണ്ട് കുരങ്ങന്മാരെയാണ് പിടികൂടിയതെന്ന് നാഗ്പുര്‍ വനംവകുപ്പ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.[www.malabarflash.com]

പിടികൂടിയ കുരങ്ങന്മാരെ മറ്റൊരു കാട്ടില്‍ തുറന്നുവിട്ടു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ലാവൂള്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കുരങ്ങന്മാര്‍ നായ്ക്കുട്ടികളെ കൊല്ലുന്ന സംഭവം പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു.

നായ്ക്കുട്ടികളെ എടുത്തുകൊണ്ടുപോയി മരത്തില്‍ നിന്നും കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുന്നതാണ് കുരങ്ങന്മാരുടെ രീതി. മുമ്പ് നായ്ക്കള്‍ ഒരു കുരങ്ങന്‍ കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് പ്രതികാരമായി നായ്ക്കുട്ടികളെ കൊല്ലാന്‍ തുടങ്ങിയത്. 

 കൂട്ടത്തിലെ കൊച്ചുകുഞ്ഞിനെ നായ കൊന്നു, ​ഗ്രാമത്തിലെ 250 നായകളെ കൊന്നൊടുക്കിയിട്ടും പ്രതികാരം തീരാതെ കുരങ്ങുപട Read more >>>

നായ്ക്കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയും കുരങ്ങന്മാര്‍ ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമീണര്‍ അധികൃതരെ വിവരമറിയിച്ചത്. ഗ്രാമീണര്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് നായകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നായ്ക്കളുടെയും കുരങ്ങന്മാരുടെയും പ്രതികാര സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Post a Comment

0 Comments