NEWS UPDATE

6/recent/ticker-posts

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ്ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ  ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി.[www.malabarflash.com] 

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാർ(35)നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്  അസി:കമ്മീഷണർ കെ. സുദർശന്റെ നിർദ്ദേശപ്രകാരം ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 2019 ഒക്ടോബർ 12ന് ആണ് കേസിനാസ്പദമായ സംഭവം.

പട്ടർപാലത്ത് നിന്നും യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിനടുത്തുള്ള തയ്യിൽ താഴം എന്ന സ്ഥലത്ത് വെച്ച് വെട്ടികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി നോർത്ത് അസി: കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ടപഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയും എസ്.ഡി.പി.ഐ / പി.എഫ്.ഐ. ജില്ലാനേതാക്കളടക്കം നാലു പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അന്ന് ചേവായൂർ ഇൻസ്പെക്ടറായിരുന്ന ഡി.സി.സി. ഏ.സി.പി. ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു നാലുപേരെയും അറസ്റ്റ്ചെയ്തത്.

ഇപ്പോൾ അറസ്റ്റിലായ അൻസാർ പോപ്പുലർ ഫ്രണ്ടിന്റെ ഫിറ്റ്നെസ് ക്ലാസ് എന്നപേരിൽ നടത്തുന്ന അയോധനകല പരിശീലനത്തിന്റെ മുഖ്യ പരിശീലകനും ഫ്രീഡം പരേഡിൻറെ ജില്ലയിലെ തന്നെ മുൻനിര സംഘാടകനുമാണെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് ഷാജിയുടെ ഓട്ടോയിൽ കയറി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഓട്ടോഇറങ്ങി പണം നൽകാനെന്ന വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും മറിഞ്ഞുവീണ ഷാജിയെ ബൈക്കിൽ പിൻതുടർന്ന മറ്റു പ്രതികളായ മായനാട് സ്വദേശി അബ്ദുള്ളയും, അബ്ദുൾഅസീസും ചേർന്ന് വെട്ടുകയായിരുന്നു. ശബ്ദം കേട്ട്' ആളുകൾ ഓടികൂടിയതിനാൽ മാത്രമാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. പരിക്കേറ്റ ഷാജി അത്യാസന്നനിലയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.

2019ജൂലൈ മാസത്തിൽ ബി.ജെ.പി. സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല സംരക്ഷണസമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവപ്രവർത്തകനായ ഷാജിയെ വകവരുത്താൻ പദ്ധതിയിട്ടത്. ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. പി.എഫ്.ഐ ജില്ലാ നേതാവും ഈകേസിലെ പ്രതിയുമായ എലത്തൂർ സ്വദേശി ഹനീഫയും, പുതിയങ്ങാടിസ്വദേശി ഷബീർഅലിയും,മറ്റും ചേർന്ന് സംഭവത്തിന്റെ തലേ ദിവസം പുതിയങ്ങാടിഭാഗത്ത് വെച്ച് സംഭവത്തെകുറിച്ച് പ്ലാൻ ചെയ്യുന്നതിനായി ഒത്തു കൂടിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.

ലക്ഷക്കണക്കിന് ഫോൺകോളുകളും, ആയിരത്തോളം വാഹനങ്ങളും,അഞ്ഞൂറോളം വ്യക്തികളെചോദ്യം ചെയ്തും കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. പ്രതിയെ ഓട്ടോവിളിച്ച പട്ടർപാലത്തെത്തിച്ചും,സംഭവസ്ഥലമായ പറമ്പിൽബസാറിനടുത്തുള്ള തയ്യിൽതാഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതാണ്. 

പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് ചിലസൂചനകൾ ലഭിച്ചിട്ടുണ്ട്. അവരെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘങ്ങളായ ഒ. മോഹൻദാസ്, സജി. എം.,ഷാലു എം, ഹാദിൽകുന്നുമ്മൽ, ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. രഘുനാഥൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Post a Comment

0 Comments