NEWS UPDATE

6/recent/ticker-posts

കേരള യാത്രികർക്ക്​ ആർ.ടി.പി.സി.ആർ കർശനമാക്കി കർണാടക

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്നും മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്നും എ​ത്തു​ന്ന യാ​ത്രി​ക​ർ​ക്കും അ​ന്താ​രാ​ഷ്​​ട്ര യാ​ത്രി​ക​ർ​ക്കും​ കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ക​ർ​ണാ​ട​ക ക​ർ​ശ​ന​മാ​ക്കി. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന ഉ​ന്ന​ത​ത​ല അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.[www.malabarflash.com]


ബം​ഗ​ളൂ​രു, മൈ​സൂ​രു, ധാ​ർ​വാ​ഡ്, കു​ട​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലും പു​തി​യ ഒ​മൈ​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ യോ​ഗം നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം കൈ​മാ​റി.

ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ​വ​ർ പ​രിശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക​ണം.

16 ദി​വ​സം​മു​മ്പ്​ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന​ക്ക്​​ വി​ധേ​യ​മാ​ക്കും. ഹോ​സ്​​റ്റ​ലി​ൽ തി​രി​ച്ചെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ച്​ ഏ​ഴു ദി​വ​സ​ത്തി​ന​കം വീ​ണ്ടും ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

Post a Comment

0 Comments