കാസര്‍കോട്: കെ.എം.സി.സി അബുദാബി കാസര്‍കോട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ കാഞ്ഞങ്ങാട് സ്വദേശി എംഎം നാസര്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.[www.malabarflash.com]
മത-സാമൂഹിക സാസ്‌കാരിക കാരുണ്യമേഖലയില്‍ സജീവസാന്നിധ്യമായിരുന്നു. അബൂദാബിയില്‍ നിന്നും തുടര്‍ചികിത്സയ്ക്കായി നാട്ടിലെത്തിയ എംഎ നാസര്‍ മംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു.
അബുദാബിയിലടക്കം മറുനാടുകളിലുള്ള മലയാളികളുടെ താങ്ങുംതണലുമായിരുന്നു എംഎം നാസര്‍ എന്ന യുവ ബിസിനസുകാരന്‍. നിരവധിയാളുകള്‍ക്ക് നിയമസഹായവും ചികിത്സാ സഹായവും നല്‍കാന്‍ അദ്ദേഹം മുന്നോട്ടുവന്നു.
പ്രവാസലോകത്ത് മരിച്ചവരെ നാട്ടിലെത്തിക്കുന്നതിനും ജോലികിട്ടാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനും എംഎം നാസര്‍ സമയം കണ്ടെത്തി.
പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അസുഖ വിവരമറിഞ്ഞത് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി പ്രാര്‍ത്ഥനകള്‍ നിറഞ്ഞിരുന്നു.
Post a Comment