NEWS UPDATE

6/recent/ticker-posts

“ഊമക്കുയിൽ പാടുമ്പോൾ’’ മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

ഷാർജ: സിദ്ദീഖ് ചേന്ദമംഗല്ലൂർ രചിച്ച "ഊമക്കുയിൽ പാടുമ്പോൾ" എന്ന പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.ആദ്യ വില്പന അൽ ദൈദിലെ ജീവകാരുണ്യ പ്രവർത്തകനായ ഷാനിബ് കമാൽ വാഴയിലിനു നൽകി കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻനിർവഹിച്ചു.[www.malabarflash.com] 

കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ബഷീർ തിക്കോടി, ലിപി അക്ബർ എന്നിവർ പങ്കെടുത്തു. പരിപാടികൾ ടി.ടി.മുഷ്‌താഖ്‌ നിയന്ത്രിച്ചു.

നിലമ്പൂർ ആയിശ എന്ന 76 കാരിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ്, മാളവിക എന്ന ബാലതാരത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡ് എന്നിവ നേടിക്കൊടുത്ത സിനിമയാണ് "ഊമക്കുയിൽ പാടുമ്പോൾ". സംസ്ഥാന അവാർഡുകൾക്ക് പുറമെ സിദ്ദീഖ് ചേന്ദമംഗല്ലൂർ(നവാഗത സംവിധായകൻ), വിധുപ്രതാപ്(ഗായകൻ), മാളവിക(ബാലനടി), മികച്ച സന്ദേശ സിനിമ തുടങ്ങി നാല് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടി.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ സിനിമ പ്രദർശിപ്പിക്കണം എന്ന് 2012 ൽ കേരള സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

Post a Comment

0 Comments