Top News

ബി.ജെ.പി പ്രവർത്തകന്റെ കൊല: മൂന്നുപേർ പിടിയിൽ

ചാവക്കാട്: മണത്തലയിൽ ബി.ജെ.പി പ്രവർത്തകൻ ബിജു കൊല്ല​പ്പെട്ട കേസിൽ മൂന്നുപേർ അറസ്​റ്റിൽ. മണത്തല സ്വദേശികളായ പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നിവരാണ് അറസ്​റ്റിലായത്.[www.malabarflash.com]

കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്​തർക്കത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

കേസിലെ ഒന്നാം പ്രതി അനീഷ് നിരവധി കേസുകളിൽ പ്രതിയും സ്​റ്റേഷൻ റൗഡിയുമാണ്. സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതികളെ കസ്​റ്റഡിയിലെടുക്കാൻ പോലീസിന്​ കഴിഞ്ഞു.

ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്റെ മേൽനോട്ടത്തിൽ ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. സിറ്റി ജില്ല പോലീസ് മേധാവി ആർ. ആദിത്യ, സ്പെഷൽ ബ്രാഞ്ച് എ.സി.പി എം.കെ. ഗോപാലകൃഷ്ണൻ, ഗുരുവായൂർ അസി. പോലീസ് കമീഷണർ കെ.ജി. സുരേഷ്, ഡി.സി.ആർ.ബി എ.സി.പി കെ.കെ. സജീവ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. 

എ.എസ്.ഐമാരായ സജിത്ത്കുമാൽ, ബിന്ദുരാജ്, സിവിൽ പോലീസ് ഓഫിസർമാരായ എസ്. ശരത്, ആഷിഷ്, മെൽവിൻ, എന്നിവരും പ്രതികളെ അറസ്​റ്റ്​ ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post