കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച രാത്രിയായിരുന്നു അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ റിഫ്ന മരണത്തിന് കീഴടങ്ങി.
അൽഹിന്ദ് ട്രാവൽസിൽ പരിശീലനത്തിന് ചേർന്നിരുന്ന റിഫ്ന ഖത്തറിലുള്ള ഭർത്താവ് സുഹൈലിന്‍റെ എലത്തൂരിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
സഹോദരങ്ങൾ: ലിറാഷ് (ടുട്ടു), ലറിഷ.
സഹോദരങ്ങൾ: ലിറാഷ് (ടുട്ടു), ലറിഷ.
Post a Comment