NEWS UPDATE

6/recent/ticker-posts

വീട്ടിൽ പണമില്ലെങ്കിൽ അടച്ചിടാൻ പാടില്ല; ഡെപ്യൂട്ടി കലക്​ടറുടെ വീട്​ കുത്തിത്തുറന്ന കള്ളൻമാർ കടന്നത്​ വ്യത്യസ്​തമായ കുറിപ്പ്​ ഉപേക്ഷിച്ച്​

ഭോപാൽ: മധ്യപ്രദേശിൽ ഡെപ്യൂട്ടി കലക്​ടറുടെ വീട്​ കുത്തിതുറന്ന മോഷ്​ടാക്കൾ കടന്നുകളഞ്ഞത്​ വ്യത്യസ്​തമായ ഒരു കുറിപ്പ്​ ഉപേക്ഷിച്ച്​​. ദേവാസിലെ ത്രിലോചൻ കൗർ സിവിൽ ലൈനിലെ ഡെപ്യൂട്ടി കലക്​ടറുടെ ഔദ്യോഗിക വസതിയിലാണ്​ സംഭവം.[www.malabarflash.com]


'വീട്ടിൽ പണമില്ലെങ്കിൽ നിങ്ങൾ ഇത്​ അടച്ചിടാൻ പാടില്ല, കലക്​ടർ' -എന്നായിരുന്നു സന്ദേശം. കുറിപ്പിന്‍റെ ചിത്രം വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മുതിർന്ന പോലീസ്​ ഉദ്യോഗസ്​ഥരുടെ ഔദ്യോഗിക വസതികളാണ്​ തൊട്ടടുത്ത്​. ഇത്​ പോലീസിന്​ കൂടുതൽ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.

അടുത്തിടെയാണ്​ ത്രിലോചൻ ഗൗർ ദേവാസിലെ ഖത്തേഗോൺ തഹസിൽ എസ്​.ഡി.എമ്മായി നിയമിതനാകുന്നത്​. 20 ദിവസത്തോളം ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അവധിക്ക്​ ശേഷം തിരികെയെത്തി​യപ്പോൾ വീട്ടിൽ മോഷണം നടന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീട്ടുപകരണങ്ങളെല്ലാം അല​ങ്കോലമാക്കി ഇട്ടിരിക്കുകയായിരുന്നു. കുറച്ച്​ പണവും വെള്ളിയാഭരണങ്ങളും കാണാതായിരുന്നു. 30000 രൂപയാണ്​ മോഷണം പോയതെന്ന്​ പോലീസ്​ അറിയിച്ചു.

'30,000 രൂപയും കുറച്ച്​ ആഭരണവും ത്രിലോചൻ കൗറിന്‍റെ ഔദ്യോഗിക വസതിയിൽനിന്നും മോഷണം പോയി. മോഷണം നടന്നതിന്‍റെ യഥാർഥ സമയം വ്യക്തമല്ല' -പോലീസ്​ അറിയിച്ചു.

Post a Comment

0 Comments