Top News

ചിത്താരി ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: സഹായി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നിർധനരും നിരാലംബരുമായ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ ഇദ്‌രീസ് നിർവഹിച്ചു.[www.malabarflash.com] 

ചിത്താരി ഡയാലിസിസ് സെന്റർ ചെയർമാൻ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അനീസ് അസ്ഹരി പ്രാർത്ഥന നടത്തി. വഖഫ്‌ബോർഡ് സി ഇ ഒ അഡ്വക്കേറ്റ് ബി.എം ജമാൽ, അക്കര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസീസ് ഹാജി അക്കര, ഖത്തർ ലക്സസ് ഗ്രൂപ്പ് ചെയർമാൻ ബേക്കൽ മുഹമ്മദ് സ്വാലിഹ്, റീഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി എം സ്വാദിഖ്, കാഞ്ഞങ്ങാട് സി എച്ച് സെന്റർ ചെയർമാൻ തായൽ അബൂബക്കർ ഹാജി, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ, വാർഡ് മെമ്പർ സി കെ ഇർഷാദ്, ജമാഅത്ത് സെക്രട്ടറി കെ യു ദാവൂദ്, സഹായി ട്രസ്റ്റ് ഭാരവാഹികളായ ഷരീഫ് മിന്ന, ത്വയ്യിബ് കൂളിക്കാട്, സാഹിദ് പുതിയ വളപ്പിൽ എന്നിവർ പ്രസംഗിച്ചു. 

ജമാഅത്ത് പ്രസിഡന്റ് വൺ ഫോർ അബ്ദുൾറഹ്മാൻ സ്വാഗതവും സി കെ കരീം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post