NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ മയക്ക് മരുന്ന് പാർട്ടിക്കെത്തിയ 3 പേർ പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ മയക്ക് മരുന്ന് പാർട്ടിക്കെത്തിയ 3 പേർ പോലീസ് അറസ്റ്റ് ചെയ്തു.കിഴുന്നപ്പാറ സ്വദേശി പ്രണവ്, ആദികടലായിയിലെ ലിജിൻ, റമീസ് എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com] 

ഇവരിൽ നിന്ന് 10 ഗ്രാം എംഡിഎമ്മും, 1 കിലോ കഞ്ചാവും പിടികൂടി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതികൾ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. ഇതിനായി ഇവർ പ്രത്യേക കോഡ് ഭാഷയും ഉപയോഗിച്ചിരുന്നു. 

കണ്ണുർ താളിക്കാവിനടുത്തുള്ള ലോഡ്ജിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലാവുന്നത്.പ്രതികൾക്ക് അന്യസംസ്ഥാന ബന്ധങ്ങൾ ഉള്ളതായി പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

0 Comments