Top News

ഗൃഹനാഥനെ വീട്ടില്‍കയറി ആക്രമിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

കൊച്ചി: ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പില്‍ അബ്ദുള്‍ സമദ് (26) നെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്.[www.malabarflash.com]


എളങ്കുന്നപ്പുഴ ഈരത്തറ വീട്ടില്‍ രാജഗോപാല്‍ (62) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മിലുണ്ടായ വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടുകയറി രാജഗോപാലനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്ക്, ആലുവ ഡി.വൈ.എസ്.പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ കെ. അരമന, എം.കെ മുരളി, വി.ജയകുമാര്‍, എസ് ഐ എ.കെ സുധീര്‍, എ.എസ്.ഐമാരായ സി.എ ഷാഹിര്‍, കെ.കെ.ദേവരാജ്, എസ് സി പി ഒ മാരായ ഗിരിജാവല്ലഭന്‍, സ്വരാഭ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Post a Comment

Previous Post Next Post