NEWS UPDATE

6/recent/ticker-posts

ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ സ്രവം നിപ പരിശോധനക്കയച്ചു; വാക്സിനേഷനും പൊതുപരിപാടികളും താത്കാലികമായി നിർത്തിവെച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരന്റെ സ്രവം പരിശോധനക്കായി അയച്ചു. നിപയുടെ ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്.[www.malabarflash.com]

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിലും നിപ എന്ന് തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങളെ തുടര്‍ന്ന് സംശയം ദുരീകരിക്കുന്നതിനാണ് സ്രവം കോഴിക്കോട്ടേക്കും പൂനയിലേക്കും പരിശോധക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കോഴിക്കോട്ട് നിന്നുള്ള ഫലം വ്യാഴാഴ്ച വൈകിട്ടോടെ ലഭ്യമാകും. ഇതറിഞ്ഞ ശേഷം തുടര്‍ നടപടികളുണ്ടാവും. അതേസമയം പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കോവിഡ് വാക്‌സിനേഷനും ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments