Top News

കിണറ്റിൽ വിഷം കലക്കി അപായപെടുത്താൻ ശ്രമിച്ചതായി പരാതി

ബേക്കൽ: കിണറ്റിലെ വെള്ളത്തിൽ വിഷം കലർത്തി അപായപെടുത്താൻ ശ്രമിച്ചതായി പരാതി. ബട്ടത്തൂർ ദേവൻ പൊടിച്ച പാറയിലെ ദേവകിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ വിഷ വസ്‌തു ഒഴിച്ചതായി കണ്ടെത്തിയത്‌.[www.malabarflash.com] 

ശനിയാഴ്‌ച രാവിലെ ദേവകി കിണറ്റിലെ വെള്ളം കോരി മുഖം കഴുകാൻ ശ്രമിക്കുന്നതിനിടയിൽ രൂക്ഷമായ ഗന്ധം അനുഭവപെട്ടു. കിണറിന്‌ സമീപം പരിശോധിച്ചപ്പോൾ രണ്ടു വിഷ വസ്‌തുക്കളുടെ കുപ്പി കണ്ടെത്തി. 

ബേക്കൽ ഇൻസ്‌പെക്ടർ യു പി വിപിൻ, ഡോഗ്‌ സകോഡ്‌, വിരലടിയാള വിദ്‌ഗർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറ്റിലെ വെള്ളം ഫോറൻസിക് ലാബിലേക്ക്‌ പരിശോധനക്ക്‌ അയച്ചു.

പുലർച്ചെ മൂന്നിന്‌ നിർത്താതയുള്ള പട്ടിയുടെ കുര കേട്ടതായി മാധവി പറഞ്ഞു.

Post a Comment

Previous Post Next Post