Top News

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക ഇന്ന്; പ്രവേശന നടപടികൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച മുതൽ പ്രവേശന നടപടികൾ തുടങ്ങും. വ്യാഴാഴ്ച  രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.[www.malabarflash.com]


കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്കക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

അതിനിടെ, കോവിഡ് സഹാചര്യവും സ്കൂളുകളും കോളേജുകളും തുറക്കുന്നതും ഇന്നത്തെ മന്ത്രിസഭാ യോ​ഗം ചർച്ച ചെയ്യും.

Post a Comment

Previous Post Next Post