Top News

സൗദി അറേബ്യയില്‍ വിദേശി യുവതിയെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശിയുടെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉസാം മുഹമ്മദ് ഹിലാല്‍ അലി എന്ന ഈജിപ്‍ഷ്യന്‍ സ്വദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.[www.malabarflash.com]


വിദേശ യുവതി ആയിശ മുസ്‍തഫ മുഹമ്മദ് അല്‍ബര്‍നാവിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. പ്രതി യുവതിയെ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കുകയും ചെയ്‍തു. 

കൊല്ലപ്പെട്ട യുവതിയും നിയമവിരുദ്ധമായി സൗദി അറേബ്യയില്‍ താമസിച്ച് വരികയായിരുന്നു. മദീന പ്രവിശ്യയിലെ ജയിലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post