കടബ: ഗണേശോത്സവത്തിന് അലങ്കരിക്കാന്‍ ഉപയോഗിച്ച വാഴത്തൈകള്‍ വെട്ടിമുറിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.ബിഹാര്‍ സ്വദേശി രവീന്ദ്ര കുമാറിനെയാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കര്‍ണാടകയിലെ കടബ താലൂക്കിലെ ഉഡാനിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ഗണേശോത്സവ കമ്മിറ്റി അംഗങ്ങള്‍ വിഗ്രഹം നിമജ്ജനം ചെയ്ത് അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയിരുന്നു. രാത്രിയില്‍ രവീന്ദ്രകുമാര്‍ വെട്ടുകത്തിയുമായെത്തി ഗണേശോല്‍സവത്തിനായി ഉപയോഗിച്ച വാഴത്തൈകള്‍ മുറിക്കുകയും ചടങ്ങുകള്‍ക്ക് തയ്യാറാക്കിയ കല്ലുകള്‍ നശിപ്പിക്കുകയുമായിരുന്നു.
രവീന്ദ്രകുമാര്‍ നടത്തിയ കല്ലേറില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് രവീന്ദ്രകുമാര്‍ അതിക്രമം നടത്തിയതെന്നാണ് പോലിസ് പറയുന്നത്.
0 Comments