NEWS UPDATE

6/recent/ticker-posts

12 കോടിയുടെ ഓണം ബംമ്പര്‍; ഭാഗ്യം വിറ്റത് തൃപ്പൂണിത്തുറയിൽ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏജന്റ് മുരുകേഷ് തേവര്‍ വിറ്റ ടിക്കറ്റിന്റെ ഉടമ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.[www.malabarflash.com]


12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ TE 177852, TA-945778, TC- 537460, TD- 642007, TB- 265947 എന്നീ നമ്പറിലുള്ള ടിക്കറ്റുകള്‍ക്കും ലഭിക്കും.

ധനമന്ത്രി ഉദ്ഘാടനം കെഎൻ. ബാലഗോപാല്‍ നിര്‍വഹിച്ചു.

300 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പര്‍ സമ്മാന തുക 12 കോടി രൂപയാക്കിയത്.

രണ്ടാം സമ്മാനമായി ആറു പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.


Post a Comment

0 Comments