Top News

'എല്ലാ യൂണിറ്റുകളിലും സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളുള്ള ബോർഡുകൾ സ്ഥാപിക്കും'; കേന്ദ്രസർക്കാറിനെതിരെ യൂത്ത്​ ലീഗ്​

കോഴിക്കോട്​: മലബാറിൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്​ നേതൃത്വം നൽകിയ ആലി മുസ്​ലിയാരെയും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും അടക്കം 387 പേരെ സ്വാ​തന്ത്ര്യസമര രക്​തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന്​ നീക്കം ചെയ്​ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധവുമായി യൂത്ത്​ലീഗ്​.[www.malabarflash.com]

ഇതിനെതിരെ സ്വാതന്ത്ര്യ പോരാളികളുടെ പേരുകൾ ശാഖകളിൽ സ്ഥാപിച്ച് കൊണ്ട് യൂത്ത് ലീഗ് പ്രതിഷേധിക്കുമെന്ന്​ യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ അറിയിച്ചു.

യൂണിറ്റ് തലത്തിൽ പ്രകടനമായി വന്നാണ് ബോർഡ്‌ സ്ഥാപിക്കുക. ബോർഡ്‌ തയ്യാറാക്കാനുള്ള ഡിസൈൻ യൂത്ത്​ ലീഗ്​ നിർദേശിച്ചു. എല്ലാ ശാഖകളിലും ബോർഡ് സ്ഥാപിക്കുന്നുണ്ട് എന്ന് മേൽ കമ്മറ്റികൾ ഉറപ്പ് വരുത്തേണ്ടതാണെന്നും പ്രതിഷേധ പരിപാടി വിജയകരമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും യൂത്ത്​ലീഗ്​ നിർദേശിച്ചു.

'' വാരിയൻ കുന്നത്തിനെ വെടി വെച്ച് കൊന്നവർ ആറു മാസത്തെ അദ്ദേഹത്തിന്‍റെ ഫയലുകൾ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത് പോലെ ഇപ്പോൾ സംഘ് പരിവാർ അദ്ദേഹത്തിന്റെ ചരിത്രം കത്തിച്ചു കളയാൻ ശ്രമിക്കുകയാണ്. പക്ഷേ കാലാതിവർത്തിയായി അദ്ദേഹത്തിന്‍റെയും അനുയായികളുടെയും ഓർമകൾ ഒരാൾക്കും മായ്ക്കാൻ കഴിയാതെ ചരിത്രത്തോട് നീതി പുലർത്തുന്ന മതേതര സമൂഹം നില നിർത്തുക തന്നെ ചെയ്യും'' -മുനവ്വറലി തങ്ങൾ ഫേസ്​ബുക്കിൽ കുറിച്ചു.

Post a Comment

Previous Post Next Post