NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളത്തെ വീട്ടില്‍ മോഷണം പതിവായി; അതിഥിയായി എത്തുന്ന പുതിയാപ്ല പിടിയില്‍

ഉദുമ: ഭാര്യ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണവും പണവും മോഷണം പതിവാക്കിയ മോഷ്ടാവ് ഒടുവില്‍ ബന്ധുക്കളുടെ പിടിയിലായി. ഉദുമ സ്വദേശി പി.എം. മുഹമ്മദ് കുഞ്ഞി (38) യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്.ഐ. സാജു തോമസും സംഘവും അറസ്റ്റു ചെയ്തത്.[www.malabarflash.com]


2019 ജൂലായ് മുതലാണ് കോട്ടിക്കുളത്തെ എം.അബ്ദുള്ള കുഞ്ഞി (69) യുടെ വീട്ടില്‍ നിന്നും മകളുടെയും വീട്ടിലെ മറ്റുള്ളവരുടെയും സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം പോയി തുടങ്ങിയത്. എന്നാല്‍ കള്ളനെ കണ്ടെത്താനാകാതെ കുഴഞ്ഞ് വീട്ടുകാര്‍ ഒടുവില്‍ അതിഥിയായി എത്തുന്ന പുതിയാപ്ലയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 

ഇയാള്‍ വന്നു പോകുന്ന ദിവസം മോഷണം പതിവായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ നീക്കത്തിലൂടെയാണ് മകളുടെ ഭര്‍ത്താവായ മുഹമ്മദ് കുഞ്ഞിയാണ് സ്വര്‍ണ്ണവും പണവും മോഷണം നടത്തുന്നതെന്ന് മനസിലായത്.

കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതിനും സമാനമായ രീതിയില്‍ സ്വര്‍ണ്ണം മോഷണം പോയിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കാലയളവില്‍ രണ്ടര ലക്ഷം രൂപയുടെ മോഷണം നടന്നതായി പരാതിയില്‍ പറയുന്നു. 

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

Post a Comment

0 Comments