NEWS UPDATE

6/recent/ticker-posts

കൃഷിക്കായി വാങ്ങിയ കടം തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല; പൊന്നുമക്കളെ വിഷം കൊടുത്തുകൊന്ന്​ ദമ്പതികൾ തൂങ്ങിമരിച്ചു

ഗൂഡല്ലൂർ: കട ബാധ്യതമൂലം കുട്ടികളെ വിഷംകൊടുത്ത് കൊന്ന ശേഷം യുവദമ്പതികൾ തൂങ്ങിമരിച്ചു. ഊട്ടിക്കടുത്തുള്ള പുതുമന്തിലെ ചന്ദ്രനും (45), ഭാര്യ ഗീതയും (45) ആണ് മക്കളായ രക്സിത (16), വിസുദർ (12) എന്നിവർക്ക് വിഷംകൊടുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.[www.malabarflash.com]


കൃഷിക്കായി വാങ്ങിയ കടംതിരിച്ചുകൊടുക്കാൻ കഴിയാതെ വന്നതിനെത്തുടർന്നാണ് കുടുംബം കടുംകൈക്ക് തുനിഞ്ഞത്. രണ്ടുദിവസമായി വീടുതുറക്കാത്തത് കണ്ട് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി വീടു തുറന്നുനോക്കിയപ്പോഴാണ് കുട്ടികൾ മരിച്ചുകിടക്കുന്നതും ദമ്പതികൾ തൂങ്ങിമരിച്ച നിലയിലും കണ്ടത്​.

സി.ഐ ശെന്തിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാലംഗ കുടുംബത്തിന്‍റെ മരണം പ്രദേശത്തിന്‍റെ മുഴുവൻ നൊമ്പരമായി.

Post a Comment

0 Comments