NEWS UPDATE

6/recent/ticker-posts

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് കടുത്ത നിബന്ധനയുമായി കര്‍ണാടക; 72 മണിക്കൂറിന് മുന്‍പുള്ള ആര്‍ ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മംഗളൂരു:  കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ എത്തിച്ചേരണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 72 മണിക്കൂര്‍ മുന്‍പ് മാത്രം നടത്തിയ പരിശോധനാസര്‍ട്ടിഫിക്കറ്റാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കര്‍ണാടക നിര്‍ബന്ധമാക്കിയിരിക്കുന്നത്.[www.malabarflash.com]

കര്‍ണാടക സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കടുത്ത നിബന്ധന വെച്ചിരിക്കുന്നത്.

രണ്ടുദിവസമായി കര്‍ണാടകയില്‍ കോവിഡ് കണക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ പാശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

വ്യാഴാഴ്ച സംസ്ഥാനത്ത് 2,052 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മുന്‍ ദിവസങ്ങളേക്കാള്‍ 34% വര്‍ദ്ധനയാണ് കാണിക്കുന്നത്. ബാംഗ്ലൂരില്‍ മാത്രം 505 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിമാനം, റെയില്‍, ബസ്സ് മാര്‍ഗ്ഗം സംസ്ഥാനത്തെത്തുന്ന കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഇതു ബാധകമാണ്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകത്തിലേക്ക് എയര്‍ ബോര്‍ഡിംങ് ടിക്കറ്റ് ലഭ്യമാകുക. റെയില്‍വെ ജീവനക്കാര്‍ക്കും ബസ്സിലെ കണ്ടക്ടര്‍മാര്‍ക്കും വരെ പുതിയ സര്‍ക്കുലര്‍ ബാധകമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 

കേരള, മഹാരാഷ്ട്ര അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ഇതുമായി ബന്ധപ്പെട്ട പരിശോധന ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്കി.

Post a Comment

0 Comments