NEWS UPDATE

6/recent/ticker-posts

കടിച്ച പാമ്പിനെ ചവച്ചരച്ച് 65കാരന്‍; ചികിത്സ തേടാതെ ദാരുണാന്ത്യം

മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴി കാലില്‍ കടിച്ച പാമ്പിനെ ചവച്ചരച്ച് 65കാരന്‍. ബിഹാറിലെ നളന്ദ ജില്ലയിലെ മാധോപൂര്‍ ദി ഗ്രാമത്തിലാണ് അതിവിചിത്രമായ സംഭവം നടന്നത്.[www.malabarflash.com]

രാമ മഹ്തോ എന്ന അറുപത്തഞ്ചുകാരനാണ് വിഷപ്പാമ്പിനെ ചവച്ചരച്ചുകൊന്നത്. ശംഖുവരയന്‍ പാമ്പായിരുന്നു ഇയാളെ കടിച്ചത്.  പാമ്പുകടിയേറ്റതിന്‍റെ ദേഷ്യത്തില്‍ മദ്യലഹരിയിലായിരുന്നു രാമ പാമ്പിനെ കയ്യിലെടുത്ത് ചവയ്ക്കാന്‍ തുടങ്ങി.

രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പ് ഇയാളുടെ മുഖത്ത് പലയിടത്തായി കടിച്ചു. എങ്കിലും രാമ പാമ്പിനെ ചവച്ചരച്ച് കൊല്ലുകയായിരുന്നു. കടിയേറ്റ് അവശനായെങ്കിലും കടിച്ചത് പാമ്പിന്‍ കുഞ്ഞായതിനാല്‍ ചികിത്സ വേണ്ടെന്നായിരുന്നു ഇയാളുടെ വാദം. വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. രാവിലെയോടെ ഇയാള്‍ മരിക്കുകയായിരുന്നു.

ഇന്ത്യന്‍ ഉപദ്വീപില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പുകളിലൊന്നാണ് ശംഖുവരയന്‍. ഇന്ത്യയിലും ബംഗ്ലാദേശിലും പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങളില്‍ ഏറെയും ശംഖുവരയന്‍റേതെന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും 4000ത്തിലധികം ആളുകള്‍ക്ക് ബിഹാറില്‍ പാമ്പുകടിയേല്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പാമ്പുകടിയേറ്റ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ മരിച്ചിട്ടുള്ളവരില്‍ ഏറിയ പങ്കും 30നും 69നും ഇടയില്‍ പ്രായമുള്ളവരാണ്. 

Post a Comment

0 Comments