NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി കാനഡയില്‍ മുങ്ങി മരിച്ചു. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളി ജമാ അത്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് കാസിം ഹാജി സുഹ്റ ദമ്പതികളുടെ മകന്‍ ഉവൈസ് മുഹമ്മദ് കാസിം (32) ആണ് മരിച്ചത്.[www.malabarflash.com]


കാനയിലെ കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടന്‍ എയര്‍ ബോട്ടില്‍ തടാകത്തില്‍ ഇറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഉവൈസ് മുഹമ്മദ് കാസിം അപകടത്തില്‍പെട്ടത്.
കാനഡ ആല്‍ബെര്‍ട്ട പ്രോവിന്സിലെ എഡ്മണ്ടന്‍ സിറ്റിക്കടുത്തുള്ള നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട സിറ്റി ലൈക്കില്‍ സുഹൃത്തുക്കളും അവരുടെ ഫമിലിയുടെ കൂടെ ബോട്ടിങ്ങിനിറങ്ങിയപ്പോഴാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) അപകടം നടന്നത്. ഏയര്‍ ബോട്ടില്‍ കയറിയ കുട്ടികള്‍ തടാകത്തില്‍ വീഴുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ഉവൈസിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞെങ്കിലും ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു .

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തില്‍ ആല്‍ബെര്‍ട്ട ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ജീവനക്കാര്‍ , ആല്‍ബെര്‍ട്ട പാര്‍ക്കിലെ ജീവനക്കാര്‍ , റോയല്‍ കനേഡിയന്‍ എയര്‍ സര്‍വീസുകളും സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ നീണ്ട 22 മണിക്കൂര്‍ തിരച്ചില്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ്
ഉവൈസ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. കാനഡയിലുള്ള അമേരിക്കന്‍ കമ്പനിയായ വാള്‍മര്‍ട്ട് കമ്പനിയുടെ അസിസ്റ്റന്റ് മാനേജറാന് ഉവൈസ്. കഴിഞ്ഞ ഏഴു വര്‍ഷമായി കാനഡയിലുള്ളഉ ഉവൈസ് എല്ലാ വര്‍ഷവും നാട്ടില്‍ എത്താറുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് നാട്ടില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഈ മാസം 12 ന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്ത് കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവിന്റെ ദാരുണ അന്ത്യം. മൃതദേഹം കാനഡയില്‍ തന്നെ മറവ് ചെയ്യുമെന്ന് പിതാവ് മുഹമ്മദ് കാസിം ഹാജി പറഞ്ഞു. സഹോദരങ്ങള്‍: സഈദ, സുമയ്യ, ഉബയ്, സാബിത്ത്.

Post a Comment

0 Comments