NEWS UPDATE

6/recent/ticker-posts

ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കിയ വിവാദ നിയങ്ങള്‍ക്ക് ഒന്നിന് പിന്നാലെ ഒന്നായി തടയിട്ട് ഹൈക്കോടതി. സ്റ്റാംമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച നടപടിയും ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ കളക്ടര്‍ക്കോ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് വിവേചനപരമാണെന്നും നിരീക്ഷിച്ചു.[www.malabarflash.com]


ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടെയും പുരുഷന്റെയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട ശതമാനം നികുതിയും ചുമത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നത് പുറത്തുനിന്നെത്തുന്നവര്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാന്‍ അവസരമൊരുക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സഌബുകളിലായി സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടുന്നത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികളുടെത് ഉള്‍പ്പെടെ ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബീഫ് വിളമ്പുന്നത് നിരോധിച്ചതും ഉള്‍പ്പെടെ വിവാദ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Post a Comment

0 Comments