NEWS UPDATE

6/recent/ticker-posts

യുഎഇ എംബസിയുടെ പേരില്‍ വ്യാജ വെബ്‌സൈററുണ്ടാക്കി തട്ടിപ്പ്

പാലക്കാട്: യുഎഇ എംബസിയുടെ പേരില്‍ തട്ടിപ്പ്. യുഎഇ എംബസിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ് നിര്‍മിച്ച്‌ പ്രവാസികളെ പറ്റിക്കുന്നു.യാത്രാ വിലക്ക് നീങ്ങിയാല്‍ യുഎഇയിലേക്ക് പോവാന്‍ എംബസിയുടെ അനുമതി വേണമെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്.[www.malabarflash.com]

https://www.uaeembassy.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ജുലൈ 31ന് ശേഷം യാത്രാനുമതി ലഭിക്കാനായി അനുമതി പത്രം ലഭിക്കാനെന്ന പേരില്‍ പണം ആവശ്യപ്പെടുന്നുമുണ്ട്.
പാലക്കാട് സ്വദേശി നമിത വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. 

മുൻ മന്ത്രി എകെ ബാലന്റെ മരുമകളാണ് നമിത വേണുഗോപാല്‍. രണ്ടു പേര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടത് 16100 രൂപയാണ്. സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments