Top News

ഉദുമയിൽ ചായ കടയിൽ മോഷണം

ഉദുമ: ഉദുമ ബസ് സ്റ്റാൻ്റിനു പിറകുവശത്തെ സിറ്റി മാൾ ബിൽഡിംഗിലെ ചായകടയിൽ മോഷണം. തെക്കേക്കക്കരയിലെ ടികെ റഫീഖിൻ്റെ ഉടമസ്ഥതയിലുള്ള ടീ സോൺ കടയിലാണ് മോഷണം നടന്നത്.[www.malabarflash.com] 

ശനിയാഴ്ച രാത്രി കട പൂട്ടി പോയതായിരുന്നു. ഞായറാഴ്ച അവധിയായിരുന്നു. വൈകുന്നേരം കട ക്ലീൻ ചെയ്യാൻ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. കടയിലെ ഷെൽഫ് തകർത്ത് അതിനകത്ത് സൂക്ഷിച്ചിരുന്ന 3000 രൂപ മോഷണം പോയി.

റഫീഖിൻ്റെ പരാതി പ്രകാരം ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post